റാന്നി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ ബാനർ. വെട്ടിപ്രം കരയോഗത്തിന് മുന്നിലാണ് ബാനർ കെട്ടിയിരിക്കുന്നത്. കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്നും കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട് എന്നാണ് ബാനറിൽ ഉള്ളത്.
കട്ടപ്പയുടെയും ബാഹുബലിയുടെയും ചിത്രം ബാനറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നീക്കവും നിലപാടും സമുദായത്തിന് നാണക്കേടാണെന്നും ബാനറിൽ പറയുന്നു. ശബരിമലയിൽ വിശ്വാസം, ആചാരം എന്നിവ സംരക്ഷിച്ച് വികസനം കൊണ്ടുവരാനുള്ള ഇടതുമുന്നണി സർക്കാരിന്റെ പിന്തുണയ്‌ക്കുന്നതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബാനർ.