തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമടങ്ങിയ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന്‌റെ പേരില്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 5600 രൂപ പിഴയടച്ചു. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍തന്നെ ഫ്‌ളക്‌സ് വച്ചത് നീതീകരിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അനധികൃതമായി ഫ്‌ലക്‌സ് സ്ഥാപിച്ചതിന് സംഘടനയുടെ പ്രസിഡന്റ് പി ഹണിയെയും പ്രവര്‍ത്തകനായ അജയകുമാറിനെയും പോലീസ് പ്രതിചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. വിവാദമായതോടെ ഫ്‌ളക്‌സ് നഗരസഭ നീക്കം ചെയ്തു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കോര്‍പ്പറേഷന്‍ പ്രത്യേകം സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.