
കൊച്ചി: പിരിഞ്ഞ് താമസിച്ച ഭാര്യയെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. മുവാറ്റുപുഴ മുടവൂര്‍ തവള കവല ഭാഗത്ത് തോളന്‍ കരയില്‍ (വീട്ടില്‍ സജീവ് (56)നെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ മുടവൂര്‍ ഉള്ള വീട്ടില്‍ എത്തി ഭാര്യയെയും തടയാന്‍ എത്തിയ മകളെയും വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു പ്രതി . ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം തുടങ്ങി.
പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.