• Wed. Oct 29th, 2025

24×7 Live News

Apdin News

പി.എം.ശ്രീ പദ്ധതി; സംസ്ഥാനത്ത് ഇന്ന് യുഡിഎസ്എഫ്, ഫ്രട്ടേണിറ്റി വിദ്യാഭ്യാസ ബന്ദ്

Byadmin

Oct 29, 2025


പിഎം ശ്രീ പദ്ധതിയില്‍ പിണറായി സര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് യുഡിഎസ്എഫ്, ഫ്രട്ടേണിറ്റി മൂവ്‌മെന്റ് വിദ്യാര്‍ഥി സംഘടനകളുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് . വിദ്യാഭ്യാസ ബന്ദില്‍ നിന്ന് യൂണിവേഴ്‌സിറ്റി, പൊതു പരീക്ഷകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.

വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കത്തിനെതിരെ യുഡിഎസ്എഫ് വിദ്യാര്‍ഥി പ്രക്ഷോഭം നടത്തുമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. പി എം ശ്രീക്കെതിരെ യോജിച്ച പോരാട്ടങ്ങള്‍ എന്ന നിലയിലാണ് സമരം യുഡിഎസ്എഫിന്റെ പേരില്‍ നടത്താന്‍ തീരുമാനിച്ചത്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധവും സംഘടിപ്പിക്കും. പിന്നാലെ ഈ മാസം 31 ന് ദേശീയപാത ഉപരോധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

By admin