തിരുവനന്തപുരം:തങ്ങളുടെ എതിര്‍പ്പ് വകവയ്‌ക്കാതെ പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് വെളളിയാഴ്ച പാര്‍ട്ടിയുടെ അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ഉച്ചയ്‌ക്ക് 12.30ന് ഓണ്‍ലൈനായി ആണ് യോഗം.
സര്‍ക്കാര്‍ തീരുമാനം മുന്നണി മര്യാദയുടെ ലംഘനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. സര്‍ക്കാര്‍ നടപടിയെ സിപിഐ നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഇത് നയത്തിന്റെ പ്രശ്നമാണ്. അതില്‍ കൃത്യമായ പ്രതികരണം സംസ്ഥാന സെക്രട്ടറി നടത്തുമെന്ന്മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.അതേസമയം, ബിജെപിയുടെയും ആര്‍എസ്എസിന്റെയും കക്ഷത്ത് തലവച്ച് കൊടുക്കരുതെന്നാണ് മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായിലിന്റെ പ്രതികരണം.
നിലപാട് പറയാന്‍ സിപിഐ നേതാക്കള്‍ക്ക് ആരെയും പേടിയില്ല. എന്നാല്‍ നയപരമായ പ്രശ്നമായതിനാലാണ് സംസ്ഥാന അധ്യക്ഷന്‍ വെളളിയാഴ്ച നിലപാട് പറഞ്ഞുകൊള്ളുമെന്ന് പറയുന്നതെന്ന് വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.