മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ ഇഡിക്ക് പരാതി നല്‍കി സിപിഎം പ്രാദേശിക നേതാവ്. മലപ്പുറം നെടുവ ലോക്കല്‍ കമ്മിറ്റി അംഗം എ.പി. മുജീബാണ് പരാതി നല്‍കിയത്.
ഇമെയിലായും തപാലിലും മുജീബ് പരാതി അയച്ചു. കെ.ടി. ജലീലില്‍ എം എല്‍ എയുടെ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
പ്രത്യക്ഷത്തില്‍ ജോലിയോ പാരമ്പര്യ സ്വത്തോ ഇല്ലാതിരുന്ന പി കെ ഫിറോസ് ലക്ഷപ്രഭുവായി മാറിയത് പൊതുഫണ്ട് ദുരുപയോഗം ചെയ്താണെന്നാണ് ജലീലിന്റെ ആരോപണം. ദുബായിലെ ഫോര്‍ച്യൂണ്‍ ഹൗസ് ജനറല്‍ ട്രേഡിംഗ് എല്‍എസി എന്ന കമ്പനിയില്‍ ഫിറോസ് സെയില്‍സ് മാനേജരായി പ്രവര്‍ത്തിക്കുന്നുണ്ട്.പ്രതിമാസം 5.25 ലക്ഷം ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കുന്നുണ്ടെന്നും ജലീല്‍ ആരോപിച്ചിരുന്നു.