കണ്ണൂർ : ലഹരി ഇടപാട് നടത്തുന്ന വിവരം അറിഞ്ഞ് അന്വേഷിക്കാനെത്തിയ പൊലീസിനെ യുവാവ് ആക്രമിച്ച സംഭവത്തിൽ, കസ്റ്റഡിയിലുള്ള പി കെ ബുജൈറിന്റെ സഹോദരനും യൂത്ത് ലീഗ് നേതാവുമായ പി കെ ഫിറോസിനെതിരെ ബിനീഷ് കോടിയേരി. സഹോദരന്‍ അറസ്റ്റിലായതില്‍ പി കെ ഫിറോസ് യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനം രാജിവെച്ച് മാതൃക കാണിക്കുമോയെന്ന് ബിനീഷ് കോടിയേരി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
പി കെ ഫിറോസിന്റെ മുൻകാല പ്രസ്താവനകൾ തന്നെ കടമെടുക്കുകയാണെങ്കിൽ രാഷ്ട്രീയപ്പാർട്ടിയുടെ നേതാക്കളുടെ കുടുംബാംഗങ്ങൾക്ക് ഇത്തരത്തിലുള്ള വിഷയങ്ങൾ വന്നാൽ ആ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ ആ നേതൃസ്ഥാനത്തു നിന്ന് മാറിനിന്ന് മാതൃക കാണിക്കണമെന്നാണ്. മുസ്ലിം ലീഗ് നേതൃത്വം പി കെ ഫിറോസിന് രാജിവെക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുമെന്ന് വിശ്വസിക്കുന്നു. ബിനീഷ് കോടിയേരി ഫെയ്സ്ബുക്കിൽ കുറിച്ചു.