
തിരുവനന്തപുരം: പി ജി ഡോക്ടര്‍മാര്‍ വെളളിയാഴ്ച നടത്താനിരുന്ന ഒപി ബഹിഷ്‌കരണം പിന്‍വലിച്ചു. ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാം എന്ന ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് ഇത്.
സ്‌റ്റൈപ്പന്‍ഡ് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് പ്രധാനമായും ധാരണയായത്.
ഏറെ കാലമായി ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന സ്‌റ്റൈപ്പന്‍ഡ് കുടിശിക തീര്‍ക്കുന്നതിലും പുതുക്കിയ നിരക്ക് നടപ്പിലാക്കുന്നതിലും ഉടന്‍ തന്നെ രേഖാമൂലമുള്ള ഉത്തരവ് ഇറക്കാമെന്ന് വകുപ്പ് സെക്രട്ടറി ചര്‍ച്ചയില്‍ അറിയിച്ചു.
ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്‌ക്കാന്‍ നടപടികള്‍ സ്വീകരിക്കും .ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.