• Sat. Apr 4th, 2026

24×7 Live News

Apdin News

പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ആരും മിണ്ടിയില്ല, രഞ്ജിത്തിനെ ഇടത് സൈബറിടങ്ങള്‍പോലും വേട്ടയാടുന്നു; രണ്ടു പേര‍്ക്കും രണ്ട് നീതിയോ?

Byadmin

Apr 4, 2026


തിരുവനന്തപുരം: സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദ് തിരുവനന്തപുരത്ത് യുവതിയെ പീഢിപ്പിച്ച കേസ് എവിടെയോ വഴിമുട്ടി തേഞ്ഞുമാഞ്ഞുപോയപ്പോള്‍ സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് പൂട്ടി. എന്നാല്‍ ഇതിലെ ദയനീയ വശം ഇടത് സൈബറിടങ്ങള്‍ പോലും സംവിധാകന്‍ രഞ്ജിത്തിനെ യാതൊരു മയവുമില്ലാതെ വേട്ടയാടുന്നു എന്നത്.

അതേ സമയം പി.ടി. കുഞ്ഞുമുഹമ്മദിന്റെ ലൈംഗിക പീഢനക്കേസില്‍ ഇടത് സൈബറിടങ്ങള്‍ മൗനത്തിലായിരുന്നു. ഇതെന്തുകൊണ്ടാണ് രണ്ട് സംവിധായകര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ രണ്ട് തരം നീതി ലഭിക്കുന്നു എന്ന ചോദ്യം ഉയരുന്നു.

ഒരു പക്ഷെ രഞ്ജിത്തിനേക്കാള്‍ തീവ്രത കൂടിയ പീഡനമായിരുന്നു പി.ടി. കുഞ്ഞുമുഹമ്മദ് നടത്തിയതെന്ന് പറയുന്നു. ഹോട്ടല്‍മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പി.ടി. കുഞ്ഞുമുഹമ്മദും പെണ്‍കുട്ടിയും മാത്രമായി ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്ന.ു പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴും ലൈംഗികാതിക്രമത്തെക്കുറിച്ച് മൊഴിനല്‍കിയിരുന്നു. ഭാരതീയ ന്യായസംഹിതപ്രകാരം കേസെടുത്തുവെന്നല്ലാതെ കേസ് മുന്നോട്ട് പോയില്ല.  നിവൃത്തിയില്ലാതെ ഈ കേസില്‍ ഇര  നേരിട്ട് പോലും രംഗത്ത് വരിക പോലുമുണ്ടായി. എന്നിട്ടും നീതികിട്ടാത്തതെന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നു.



By admin