• Sun. Oct 27th, 2024

24×7 Live News

Apdin News

പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വികസന സമിതിയില്‍ പ്രമേയം; അംഗീകരിച്ച് കളക്ടർ

Byadmin

Oct 26, 2024


എഡിഎംആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തില്‍ കേസെടുക്കപ്പെട്ട് അന്വേഷണം നേരിടുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ജില്ലാ വികസന സമിതിയില്‍ പ്രമേയം. സമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു കളക്ടർ പ്രമേയം അംഗീകരിച്ചത്.

എഡിഎമ്മിന്‍റെ നിര്യാണത്തില്‍ അനുശോചന പ്രമേയം അവതരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അനുശോചന പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്ന ആവശ്യം ഉയർന്നു.

പക്ഷെ യോഗത്തില്‍ പങ്കെടുത്ത കെ.പി.മോഹനൻ എംഎല്‍എ ഇതിനെ എതിർക്കാൻ ശ്രമിച്ചതോടെ ബഹളമായി. പിന്നാലെ പ്രമേയമായി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അജണ്ടയുടെ ഭാഗമായി ഉള്‍പ്പെടുത്താമെന്ന് കളക്ടർ സമ്മതിക്കുകയായിരുന്നു. ജില്ലാ വികസന സമിതിയിലെ പ്രമേയം സർക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് കളക്ടർ അറിയിച്ചു.

The post പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വികസന സമിതിയില്‍ പ്രമേയം; അംഗീകരിച്ച് കളക്ടർ appeared first on ഇവാർത്ത | Evartha.

By admin