
തിരുവനന്തപുരം: കേരളാ ബാങ്കിന് പുതിയ ഭരണസമിതിയായി. സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗം പി. മോഹനനെ കേരളാ ബാങ്ക് പ്രസിഡന്‍റായും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായ ടി.വി. രാജേഷിനെ കേരളാ ബാങ്ക് വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു. അതിവിദഗ്ധരായ പുതിയ ഭാരവാഹികള്‍ എത്തുന്നതോടെ കേരളാ ബാങ്ക് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമെന്നാണ് പ്രതീക്ഷ.
ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റേതുള്‍പ്പെടെ വന്‍നിക്ഷേപമുള്ള ബാങ്കാണ് കേരളബാങ്ക്. ഒരു സ്വകാര്യ മാധ്യമം പുറത്തുവിട്ട കണക്കനുസരിച്ച് ഗുരുവായൂര്‍ ക്ഷേത്രം ഏതാണ്ട് 176 കോടി രൂപയുടെ നിക്ഷേപം കേരളാബാങ്കിനെ ഏല്‍പിച്ചിട്ടുണ്ടെന്ന് പറയുന്നു.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കാണ് കേരളാ ബാങ്ക്. നവമ്പര്‍ 21നായിരുന്നു പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്. എല്‍ഡിഎഫിന് 1220 വോട്ടുകളും യുഡിഎഫിന് 49 വോട്ടുകളും ലഭിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളാണ് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും തെരഞ്ഞെടുത്തത്.