തിരുവനന്തപുരം : സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. പരിപാടി മന്ത്രി തലത്തിലുള്ളവർ പങ്കെടുക്കേണ്ടതല്ലെന്ന് വിദേശകാര്യ മന്ത്രാലയം നിലപാടെടുത്തതായാണ് വിവരം.
ലബനനിൽ നടക്കുന്ന യാക്കോബായ സഭ അദ്ധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേൽക്കുന്ന ചടങ്ങിലും പങ്കെടുത്ത ശേഷം അമേരിക്കയിലേക്ക് പോകാനായിരുന്നു പദ്ധതി.എന്നാൽ കാരണം അറിയിച്ചിരുന്നില്ല.
അമേരിക്കൻ സൊസൈറ്റി ഒാഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്റെ സമ്മേളനത്തിലേക്കാണ് മന്ത്രി പോകാനിരുന്നത്. മാർച്ച് 28 മുതൽ ഏപ്രിൽ ഒന്നു വരെ വാഷിങ്ടൺ ഡിസിയിലാണ് സമ്മേളനം.