• Sun. Oct 6th, 2024

24×7 Live News

Apdin News

പി വി അന്‍വറിനെ പാര്‍ട്ടി അംഗമാക്കില്ലെന്ന് ഡി എം കെ

Byadmin

Oct 6, 2024


ചെന്നൈ: പി വി അന്‍വറിനെ പാര്‍ട്ടി അംഗമാക്കില്ലെന്ന് ഡി എം കെ. അന്‍വറുമായി രാഷ്‌ട്രീയ ചര്‍ച്ച നടത്തിയില്ലെന്ന് ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ വെളിപ്പെടുത്തി. അന്‍വര്‍ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഡിഎംകെ നേതാവ് ഇളങ്കോവന്‍ പറഞ്ഞു.

കേരളത്തില്‍ ഡിഎംകെക്ക് സ്വന്തമായി സംഘടനാ ശക്തിയുണ്ട്. പി വി അന്‍വര്‍ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണ്ടെന്നാണ് ഡിഎംകെ നിലപാടെന്ന് ഇളങ്കോവന്‍ പറഞ്ഞു. രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് അന്‍വര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നിയമവിദഗ്‌ദ്ധരുമായി ഈ വിഷയം സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ.) ഒരു സാമൂഹ്യ സംഘടയാണെന്നും അതിന്റെ കാര്യത്തില്‍ ആശയക്കുഴമില്ലെന്നും അന്‍വര്‍ പറഞ്ഞു. മഞ്ചേരിയില്‍ നടക്കുന്ന യോഗത്തില്‍ സാധാരണക്കാരായ മനുഷ്യരുണ്ടാകും.സാധാരണക്കാരായ മനുഷ്യരാണ് തന്നെ സംബന്ധിച്ച് പ്രബല നേതാക്കളെന്നും അദ്ദേഹം പ്രതികരിച്ചു.

വിഷയങ്ങള്‍ സമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശ്രംഖല ഉണ്ടാക്കും. ആദ്യം യോഗം വിളിച്ചത് മലപ്പുറം ജില്ലയിലാണ്.മറ്റ് 13 ജില്ലകളിലും ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കാന്‍ പൊതുസമ്മേളനം നടത്തുമെന്നും അന്‍വര്‍ പറഞ്ഞു.



By admin