കസ്റ്റഡി മര്‍ദന കേസില്‍ പീച്ചി സ്‌റ്റേഷനിലെ എസ് ഐയായിരുന്ന രതീഷിനെതിരെ അച്ചടക്ക നടപടി ഉടന്‍ ഉണ്ടായേകും. രതീഷിന് ദക്ഷിണ മേഖല ഐജി ശ്യാം സുന്ദര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി ലഭിച്ചാല്‍ ഉടന്‍ ഇത് പരിശോധിച്ചശേഷം നടപടി സ്വീകരിക്കാനാണ് തീരുമാനം. തനിക്കെതിരെ ഉയര്‍ന്ന പരാതികള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഡിവൈഎസ്പി മധു ആരോപിച്ചു.
പല ജില്ലകളിലുള്ള വിരോധികളെ കോഡിനേറ്റര്‍ ഒരു കുടക്കീഴിയില്‍ എത്തിക്കുകയാണ് .റിട്ടയര്‍മെന്റിനുശേഷം ഈവന്റ് മാനേജ്‌മെന്റ് പണിയാണ് ഏമാന് നല്ലതെന്നും മധു പരിഹാസ രൂപേണ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കോന്നി സിഐ ആയിരിക്കെ മധു യുവാവിനെ മര്‍ദ്ദിച്ചെന്നായിരുന്നു പരാതി ഉയര്‍ന്നത്.