തൃശൂര്‍: നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും.ഞായറാഴ്ച രാവിലെ എട്ടു മുതല്‍ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയര്‍ത്തും.ഷട്ടറുകള്‍ നിലവില്‍ ഒരിഞ്ച് തുറന്നിട്ടുണ്ട്.
മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലെ തോതില്‍ നിന്ന് പരമാവധി 20 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യത. പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ചെറിയ ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുകയാണ്.