കൊച്ചി: പീഡനക്കേസില്‍ ഒളിവിലുളള റാപ്പര്‍ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു. ശനിയാഴ്ച കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിയത്.
പരിപാടിക്കെത്തിയാല്‍ വേടനെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
യുവതിയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി റാപ്പര്‍ വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്‌ക്കാണ് ചുമതല.
അതേസമയം വേടനും യുവതിയുമാുളള സാമ്പത്തിക ഇടപാടുകള്‍ പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് തവണ പീഡിപ്പിച്ചെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ചായിരുന്നു പീഡനമെന്നുമാണ് യുവതിയുടെ മൊഴി.