നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് ഇടക്കാല സംരക്ഷണം നീട്ടി. അറസ്റ്റില്‍ നിന്ന് സുപ്രീം കോടതി നല്‍കിയ ഇടക്കാല സംരക്ഷണം ഈ മാസം 24 വരെയാണ് നീട്ടിയത്. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കേസിലെ എല്ലാ കക്ഷികള്‍ക്കും സമയം നല്‍കിയാണ് ഇടക്കാല സംരക്ഷണം നീട്ടിയത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇടക്കാല സംരക്ഷണം നീട്ടിയത്.
തനിക്കെതിരായ ആരോപണത്തിനുപിന്നില്‍ കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നായിരുന്നു കൂട്ടിക്കല്‍ ജയചന്ദ്രന്റ വാദം. എന്നാല്‍, കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് നല്‍കിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും താന്‍ നേരിട്ട ലൈംഗിക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്ന പീഡനവിവരം എങ്ങനെ അവഗണിക്കാനാവുമെന്ന് സുപ്രീം കോടതി ചോദിച്ചു.