• Mon. Sep 22nd, 2025

24×7 Live News

Apdin News

പുകവലി ആരോഗ്യത്തിന് ഹാനികരം..പക്ഷെ അരുന്ധതീ റോയി പുകവലിക്കുമ്പോള്‍ ഇത് എഴുതേണ്ട കാര്യമില്ല….

Byadmin

Sep 22, 2025



കൊച്ചി: ഇന്ത്യയ്‌ക്കെതിരെയും മോദി സര്‍ക്കാരിനെതിരെയും വിദേശ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എഴുത്തുകാരിയായാണ് പലരും അരുന്ധതീ റോയി എന്ന  എഴുത്തുകാരിയെ കാണുന്നത്. എന്തു വിമര്‍ശനവും പറയാന്‍ ഒരു മടിയുമില്ലാത്ത ഇവര്‍, ഇത്തരം പ്രസ്താവനകളുടെ പേരില്‍ മോദി സര്‍ക്കാര്‍ അറസ്റ്റ് ചെയ്താല്‍ വിദേശത്തെ എന്‍ജിഒ സംഘടനകളും മനുഷ്യാവകാശസംഘടനകളും ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമശൃംഖലയും തനിക്ക് വേണ്ടി കുരയ്‌ക്കുമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്.

ഇപ്പോള്‍ അരുന്ധതീറോയിയുടെ ധിക്കാരം ഒരു പടി കൂടി കടന്നിരിക്കുന്നു. അവര്‍ ഈയിടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. മദര്‍ മേരി കംസ് ടു മീ (എന്റെ അടുത്തേക്ക് മദര്‍ മേരി വരുന്നൂ) എന്ന ഈ പുസ്തകത്തിന്റെ പുറം ചട്ട എന്താണെന്നോ? അരുന്ധതീ റോയി പുകവലിക്കുന്ന ചിത്രം.

ഈ ചിത്രത്തിന് പക്ഷെ നിയമപരമായി ഇത്തരം ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടം അരുന്ധതീ റോയി പാലിച്ചിട്ടില്ല. സ്മോകിങ്ങ് ഈസ് ഇന്‍ജ്യൂരിയസ് ടു ഹെല്‍ത്ത് (പുകവലി ആരോഗ്യത്തിന് ഹാനികരം) എന്ന മുന്നറിയിപ്പ് വാചകം ഇത്തരം ചിത്രങ്ങള്‍ക്കൊപ്പം എഴുതേണ്ടതുണ്ട്. ഈ പിഴ വരുത്തിയതിന്റെ പേരില്‍ പലരും അരുന്ധതീ റോയിയെ വിമര്‍ശിക്കുന്നു. പക്ഷെ അപ്പോഴും മുന്‍നിര ഇടത് ജിഹാദി മാധ്യമങ്ങള്‍ ഈ വാര്‍ത്ത കണ്ട മട്ടില്ല.

അരുന്ധതീ റോയിയുടെ നിയമത്തെ പുല്ലാക്കിക്കൊണ്ടുള്ള ഈ നടപടിയ്‌ക്കെതിരെ കേരള ഹൈക്കോടതിയില്‍ പൊതുതാല‍്പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ചോദിച്ചിരിക്കുകയാണ്.

By admin