വാഹന പുക പരിശോധന സൈറ്റില്‍ തകരാര്‍. സൈറ്റിലെ തകരാറ് മൂലം ഈ മാസം 22 മുതല്‍ 27 വരെ പുക പരിശോധന കാലാവധി അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് പിഴയിടില്ലെന്ന് എംവിഡി അറിയിച്ചു. ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തില്ലെന്ന് ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ 22 മുതലാണ് സോഫ്റ്റ്വെയറിന് തകരാറ് സംഭവിച്ചത്. നാളെയോടെ തകരാര്‍ പരിഹരിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.