• Tue. Jul 14th, 2026

24×7 Live News

Apdin News

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Byadmin

Jul 14, 2026


ടെഹ്റാന്‍ : ഇറാന്റെ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണി അമേരിക്കയ്‌ക്കെതിരെ മുഴക്കിയതിന് പിന്നാലെ അപകടകാരിയായ യുദ്ധവിമാനം ഇറാനിലേക്ക് അയച്ച് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍. പുടിന്റെ പുതിയ നീക്കത്തോടെ അമേരിക്കയും ഇസ്രയേലും ഞെട്ടിയിരിക്കുകയാണ്.

റഷ്യൻ സൈന്യത്തിന്റെ ഏറ്റവും വിശ്വസ്തവും അതിശക്തവുമായ ‘ഡൂംസ്ഡേ’ അഥവാ ശത്രുവിന്റെ അന്ത്യദിനം കുറിക്കുന്ന വിമാനം എന്ന് പേരുകേട്ട ‘ടുപോളേവ് ടു-214 പി.യു എന്ന വിമാനമാണ് റഷ്യ ഇറാനിലേക്ക് അയച്ചിരിക്കുന്നത്. ഇതില്‍ നിന്നുള്ള സന്ദേശം വ്യക്തമാണ്. റഷ്യ ഒരു പരോക്ഷ നിലപാടല്ല, ഇറാന് അനുകൂലമായി ശക്തമായ നിലപാട് തന്നെയാണ് റഷ്യ എടുത്തിരിക്കുന്നത് എന്നതി‍ന്റെ സൂചന കൂടിയാണ് ഇത്.

ഇറാന്റെ തലസ്ഥാനമായ തഹ്‌റാനില്‍ ആണ് ഈ റഷ്യന്‍ വിമാനം ലാൻഡ് ചെയ്തത് എന്നാണ് ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ പ്രകാരം പുറത്തുവരുന്ന വാര്‍ത്ത. ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെല്ലാം ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്.

ഞായറാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ മിസൈല്‍ ആക്രമണം നടത്തുകയും ഹോർമുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിക്കുകയും ഇതിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ അമേരിക്കയ്‌ക്ക് നികുതി നല്‍കണം എന്നും ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യയുടെഈ നീക്കം.

റഷ്യയുടെ ശത്രുവിന്റെ അന്ത്യദിനം കുറിക്കുന്ന ഈ വിമാനം അയച്തതിന്റെ പൊരുള്‍ എന്ത്?

ഒരു ആണവയുദ്ധം ഉണ്ടായാല്‍ പോലും ആകാശത്തുനിന്ന് കൊണ്ട് തന്നെ യുദ്ധങ്ങള്‍ നിയന്ത്രിക്കാന്‍ പുടിനും റഷ്യൻ സൈനിക തലവന്മാർക്കും അരങ്ങൊരുക്കുന്ന ഒരു പറക്കുന്ന കമാൻഡ് പോസ്റ്റാണ് ഈ യുദ്ധവിമാനം. ശത്രുക്കളുടെ ഭാഗത്തുനിന്ന് എന്ത് വലിയ ആക്രമണം ഉണ്ടായാലും ഈ വിമാനത്തിലെ അതിസുരക്ഷാ ആശയവിനിമയ സംവിധാനങ്ങള്‍ തകരില്ല. റഷ്യ ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്തതാണ് ഈ വിമാനം. വിദേശ രാജ്യങ്ങളുടെ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച വിമാനം ശത്രുക്കളുടെ പേടിസ്വപ്നമാണ്.



By admin