
മോസ്കോ: യുക്രൈനെതിരെ ഗുരുതര ആരോപണവുമായി റഷ്യ . റഷ്യൻ പ്രസിഡൻ്റ് വ്‍ളാദിമർ പുടിനെ ഡ്രോൺ ആക്രമണത്തിലൂടെ യുക്രൈൻ വധിക്കാൻ ശ്രമിച്ചുവെന്നു റഷ്യ ആരോപിച്ചു. പുടിനെ വധിക്കാന്‍ യുക്രൈന്‍ നടത്തിയ ശ്രമത്തെ മോദി അപലപിച്ചു.
ആക്രമണത്തിന് ഉപയോഗിച്ച രണ്ടു ഡ്രോണുകൾ പ്രസിഡൻ്റിന്റെ ഔദ്യോഗിക വസതിക്കു സമീപത്തായി വെടിവെച്ചിട്ടുവെന്നും റഷ്യ അവകാശപ്പെട്ടു. സംഭവത്തിന്റെ സ്ഥിരീകരിക്കാത്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ സമാധാനക്കരാര്‍ ഉണ്ടാക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതിനിടെയാണ് ഗുരുതര ആരോപണവുമായി റഷ്യ രംഗത്തെത്തുന്നത്. നേരത്തെയും സമാന ആരോപണങ്ങൾ റഷ്യ ഉന്നയിച്ചിരുന്നുവെങ്കിലും ആദ്യമായാണ് പ്രസിഡൻ്റ് പുടിനെ യുക്രൈൻ വധിക്കാൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണം ഉന്നയിക്കുന്നത്.
പ്രസിഡൻ്റിന്റെ ഔദ്യോഗിക വസതി രണ്ടു ഡ്രോണുകൾ ഉപയോഗിച്ചു ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. പ്രത്യേക റഡാർ സംവിധാനം ഉപയോഗിച്ചു ഡ്രോണുകൾ നിർവീര്യമാക്കിയെന്നും പ്രസിഡൻ്റ് സുരക്ഷിതനാണെന്നും ഔദ്യോഗിക വസതിയായ ക്രംലിന് കൊട്ടാരത്തിന് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നും റഷ്യ വിശദമാക്കുന്നു.