
ന്യൂദല്‍ഹി: ഇന്ത്യയിലെ മോദി ഭരണം ഏത് വിധേനെയും അട്ടിമറിക്കുമെന്ന് ആണയിട്ട അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് ഉള്‍പ്പെട്ട അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ പുടിനെ ഇന്ത്യാസന്ദര്‍ശനത്തിന്റെ ശോഭ കെടുത്താന്‍ ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ട്. രണ്ട് കാര്യങ്ങളാണ് പ്രധാനമായും സംശയിക്കപ്പെടുന്നത്. പുടിന്റെ ഇന്ത്യാ സന്ദര്‍ശനം അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് വലിയ ക്ഷീണമാണ് ഉണ്ടാക്കുക. അതുകൊണ്ട് തന്നെ ഈ യാത്ര അലങ്കോലമാക്കാന്‍ പല ശ്രമങ്ങളും നടന്നിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഒന്ന് പുടിന്‍ ഇന്ത്യയില്‍ എത്തുന്നതിന്റെ തലേനാള്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട ലേഖനമാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ലേഖനത്തില്‍ ലോകത്തിന് വേണ്ടത് സമാധാനമാണെന്നും റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ സമാധാനത്തിന് തടസ്സം നില്‍ക്കുന്നത് പുടിനാണെന്നും കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഈ ലേഖനം എഴുതിയത് ഇന്ത്യയില്‍ ജോലി ചെയ്യുന്ന മൂന്ന് വിദേശ നയതന്ത്ര ഉദ്യോഗസ്ഥരാണ്. ഇത് അസാധാരണമായ സംഭവമാണ്. ജര്‍മ്മനിയുടെ അംബാസഡര്‍ ഫിലിപ് അക്ര്‍മാന്‍, ഫ്രഞ്ച് അംബാസഡര്‍ തിയറിമാതു, യുകെ അംബാസഡര്‍,ലിന്‍ഡി കമാറോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ലേഖനം എഴുതിയത്. ഈ ലേഖനത്തിലൂടെ അവര്‍ പുടിനെ അപമാനിക്കുകയായിരുന്നു.
ഇന്ത്യ ഈ മൂന്ന് അംബാസഡര്‍മാരെയും വിളിച്ചുവരുത്തി താക്കീത് നല്‍കി. ഗുരുതരമായ പിഴവാണ് വരുത്തിയതെന്നും ആവര്‍ത്തിക്കരുതെന്നും ശക്തമായ താക്കീതാണ് നല്‍കിയത്.
രണ്ടാമത്തേത് ഇതിലും ഗുരുതരമായ സംഭവമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ നൂറുകണക്കിന് വിമാനങ്ങള്‍ പുടിന്‍ ഇന്ത്യാസന്ദര്‍ശനം നടത്തിയ നാളുകളില്‍ പറന്നില്ല. ഇതോടെ ഇന്ത്യയിലെ പ്രധാന എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. വിമാനസര്‍വ്വീസ് ആതതുകൊണ്ട് ഈ വാര്‍ത്ത ലോകമെങ്ങും പരന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കാനുള്ള കരാര്‍ കേന്ദ്രസര്‍ക്കാര്‍ വിമാനക്കമ്പനികളുമായി നവമ്പര്‍ ഒന്നിന് ഒപ്പുവെച്ചതാണ്. പക്ഷെ ഈ കരാര്‍ നടപ്പാക്കാന്‍ സമ്മതം മൂളി എത്രയോ നാളുകള്‍ക്ക് ശേഷം ഇന്‍ഡിഗോ മാനേജ് മെന്‍റ് ഈ കരാര്‍ നടപ്പാക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായി വിമാനങ്ങള്‍ പറത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. നേരത്തെ പൈലറ്റുമാര്‍ വരാത്തതിനാല്‍ വിമാനസര്‍വ്വീസ് മുടങ്ങി എന്ന നിഷ്കളങ്കമായ വാര്‍ത്തയാണ് പ്രചരിച്ചിരുന്നത്. പിന്നീടാണ് സത്യാവസ്ഥ വെളിപ്പെടുന്നത്. പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന നാളുകളിലാണ് ഇന്‍ഡിഗോ വിമാനക്കമ്പനി വിമാനങ്ങള്‍ പറത്താതെ കുഴപ്പങ്ങള്‍ ഉണ്ടാക്കിയത്. ഇതാണ് ആസൂത്രണ ഗൂഢാലചനയാണോ എന്ന സംശയം ബലപ്പെടുത്തിയത്.
ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് പറക്കാന്‍ കഴിഞ്ഞില്ല. ഇത് ജോര്‍ജ്ജ് സോറോസിന്റെയും മറ്റ് അമേരിക്കന്‍ എന്‍ജിഒകളുടെയും ഇന്ത്യയിലെ എന്‍ജിഒ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. യാത്രക്കാര്‍ അനുഭവിച്ച യാത്രദുരിതങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് പോസ്റ്റുകള്‍ പങ്കുവെയ്‌ക്കപ്പെട്ടത് ഇന്ത്യയ്‌ക്ക് നാണക്കേടായി. ആഗോളതലത്തില്‍ ഇന്ത്യയുടെ വ്യോമയാനരംഗത്ത് കുത്തഴിഞ്ഞ സ്ഥിതിയാണ് എന്ന് പ്രചരിപ്പിക്കപ്പെട്ടു. ധ്രവ് റാഠി പോലുളള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സര്‍മാര്‍ നിരവധി വീഡിയോകളാണ് പങ്കുവെച്ചത്. എയര്‍പോര്‍ട്ടിനകത്ത് കേന്ദ്രസര്‍ക്കാരിനെതിരെ യാത്രക്കാര്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോകള്‍ വരെ ഉണ്ട്. ഈ മുദ്രാവാക്യം വിളിച്ചവര്‍ യഥാര്‍ത്ഥ വിമാനയാത്രക്കാരോ എന്ന് വരെ സംശയം ഉയരുന്നുണ്ട്. വിമാനസര്‍വ്വീസ് മുടക്കിയതിന്റെ പേരില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനും ബുദ്ധിമുട്ടാണ്. ഈ അവസരം മുതലാക്കിയാണ് പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിച്ചതെന്ന് കരുതുന്നു. ഇന്ത്യയില്‍ നേപ്പാളിലും ബംഗ്ലാദേശിലും നടന്നതുപോല ഒരു ജെന്‍സീ കലാപം ഉണ്ടാക്കുക എന്നത് ഡീപ് സ്റ്റേറ്റിന്റെ അജണ്ടയാണ്. ആ അജണ്ടകള്‍ക്കനുസരിച്ച് കരുക്കള്‍ നീക്കാനാണ് രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനം നടത്തുന്നതെന്ന് ആരോപണമുണ്ട്. ഈ ജെന്‍സീ കലാപത്തിനുള്ള റിഹേഴ്സുകളാണ് ഈ ഓരോ പ്രതിഷേധങ്ങളും പ്രശ്നങ്ങളും എന്ന് കരുതപ്പെടുന്നുണ്ട്.
എന്നാല്‍ ഇതേ സമയം എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഒന്നു പോലും താഴെയിറക്കിയില്ല. 298 വിമാനങ്ങള്‍ ആണ് എയറിന്ത്യയ്‌ക്കുള്ളത്. അവര്‍ വിമാനങ്ങളില്‍ ഒന്ന് പോലും താഴെ ഇറക്കിയില്ല. എല്ലാ വിമാനങ്ങളും ഷെഡ്യൂളനുസരിച്ച് പറന്നു.
ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ സിഇഒ ആയ പീറ്റര്‍ എല്‍ബേഴ്സ് എന്ന ഡച്ച് കാരനാണ് വിമാനങ്ങള്‍ പറത്തേണ്ട എന്ന ഉത്തരവിറക്കിയത് എന്ന ഒരു വാര്‍ത്ത പുറത്തുവരുന്നുണ്ട്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് കേന്ദ്രം പരിശോധിച്ച് വരികയാണ്. ഇന്‍ഡിഗോയുടെ ആയിരത്തിലേറെ സര്‍വ്വീസുകളാണ് പുടിന്‍ ഇന്ത്യയില്‍ ഉള്ള ദിവസങ്ങളില്‍ റദ്ദാക്കപ്പെട്ടത്. 2020ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത്താണ് 53 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപം ഉണ്ടായത്. ഇത് അന്ന് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമായിരുന്നു എന്ന വാര്‍ത്ത ഈയിടെ പുറത്തുവന്നിരുന്നു.
സംഘടിത ശക്തികൊണ്ട് വിലപേശി സര്‍ക്കാരിനെ തോല്‍പിക്കാന്‍ ശ്രമിക്കുന്നവരെ സര്‍ക്കാര്‍ ഉരുക്കുമുഷ്ടികൊണ്ട് നേരിടണം എന്ന അഭിപ്രായമാണ് ഇപ്പോള്‍ ഉയരുന്നത്. രണ്ട് ദിവസത്തിനകം വിമാനസര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നേരെയാക്കണമെന്നും വീഴ്ചകള്‍ എവിടെയാണ് സംഭവിച്ചതെന്നതിന് വിശദീകരണം നല്‍കണമെന്നും ഇന്‍ഡിഗോ വിമാനക്കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.