ന്യൂദൽഹി: റയിൽവേയിൽ പുതിയ ചരിത്രം. ഒക്ടോബർ ഒന്നിനും ഒക്ടോബർ 19 നും ഇടയിൽ ഒരു കോടിയിലധികം യാത്രക്കാർ പ്രത്യേക ട്രയിനുകളിൽ സഞ്ചരിച്ചതായി ഭാരത റയിൽവേ സ്ഥിരീകരിച്ചു.
251 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തി. ദൽഹി മേഖലയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പ്രതിദിനം ശരാശരി 4.25 ലക്ഷം യാത്രക്കാർക്ക് സൗകര്യമൊരുക്കി.
ഈ ഉത്സവ സീസണിൽ 12,011 യാത്രകളാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. 2024ൽ 7,724 ആയിരുന്നു.
ദീപാവലി, ഛഠ് പൂജ ഉത്സവങ്ങളിലെ കനത്ത തിരക്ക് നിയന്ത്രിക്കുന്നതിനായിരുന്നു പ്രത്യേക സർവീസുകൾ.
ഇതിനായി റയിൽവേ 12,000ത്തിലധികം പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തി. ഇത് മുൻ വർഷത്തേക്കാൾ ഗണ്യമായ വർദ്ധനവ്.
ഉത്സവ യാത്രാ ക്രമീകരണങ്ങളും തയ്യാറെടുപ്പുകളും അവലോകനം ചെയ്ത കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.
ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽനിന്ന് ഇടാക്കിയ പിഴവരുമാനം 1.08 കോടി രൂപയാണ്. ഇതിനായി ഒരു ദിവസത്തെ തീവ്രമായ ടിക്കറ്റ് പരിശോധനാ ഡ്രൈവിൽ, ടിക്കറ്റില്ലാതെ യാത്ര ചെയ്തത
സെൻട്രൽ റെയിൽവേ എസി ലോക്കൽ യാത്ര (2022): ടിക്കറ്റ് നിരക്കുകളിൽ ഗണ്യമായ കുറവുണ്ടായതിനെത്തുടർന്ന് 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ എസി ലോക്കൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം ഒരു കോടി കടന്നതായി സെൻട്രൽ റെയിൽവേ റിപ്പോർട്ട് ചെയ്തു.
ഒറ്റ ദിവസത്തെ യാത്രക്കാരുടെ യാത്ര (2024): 2024 നവംബറിൽ, ഒരു ദിവസം 3 കോടിയിലധികം യാത്രക്കാരെ കയറ്റിയതായി ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു, അതിൽ 1.2 കോടി പേർ സബർബൻ അല്ലാത്തവരും 1.8 കോടി പേർ സബർബൻ യാത്രക്കാരുമാണ്.