• Sun. Aug 31st, 2025

24×7 Live News

Apdin News

പുതിയ ന്യൂനമര്‍ദം രൂപം കൊള്ളുന്നു; ഓണത്തിന് മഴ ഭീഷണി – Chandrika Daily

Byadmin

Aug 31, 2025


ന്യൂനമര്‍ദം ദുര്‍ബലമായതോടെ മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇനിയുള്ള ദിവസങ്ങളില്‍ ഇടവിട്ടുള്ള മഴക്കാണ് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

സെപ്റ്റംബര്‍ 2,3 തീയതികളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദത്തിന് സാധ്യതയുണ്ട്. ആ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുന്നു. സെപ്റ്റംബര്‍ മൂന്നിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. കോഴിക്കോട് കക്കയത്ത് കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ 6046 മില്ലീ ലിറ്റര്‍ മഴ ലഭിച്ചു.

കര്‍ണാടക തീരത്ത് നാളെ വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്കു കിഴക്കന്‍ & തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്കന്‍ ആന്ധ്രാതീരം, മധ്യ പടിഞ്ഞാറന്‍, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍, ശ്രീലങ്കന്‍ തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കന്‍ ഗുജറാത്ത് തീരം, അതിനോട് ചേര്‍ന്ന വടക്കന്‍ ഗുജറാത്ത് തീരം, കൊങ്കണ്‍, ഗോവ, മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്കു കിഴക്കന്‍ അറബിക്കടല്‍, വടക്കന്‍ ആന്ധ്രപ്രദേശ് തീരം, തെക്കന്‍ ആന്ധ്രപ്രദേശ് തീരം, തമിഴ്നാട് തീരം, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.



By admin