• Wed. Jul 22nd, 2026

24×7 Live News

Apdin News

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

Byadmin

Jul 21, 2026


ന്യൂഡൽഹി : രാജ്യത്തിന് ശക്തനായ ഒരു പ്രധാനമന്ത്രി ഉടൻ തന്നെ ഉണ്ടാകും, ഒരു മാസം മുൻപ് മുൻ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞ വാക്കുകളാണിത് . പാറ്റ പാർട്ടി രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയതിനു പിന്നാലെയാണ് അന്ന് കെജ്രിവാൾ ഇകാര്യം പറഞ്ഞത്.

രാജ്യത്ത് ജെൻസി കലാപം ലക്ഷ്യമിട്ട് ആരംഭിച്ച കോക്രോച്ച് പാർട്ടിയ്‌ക്ക് ആം ആദ്മിയുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇന്ത്യയിൽ ജെൻസി കലാപമുണ്ടാകുകയും അതുവഴി എൻ ഡി എ സർക്കാരിനെ താഴെയിറക്കാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു കെജ്രിവാളിനെയും, രാഹുലിനെയും പോലെയുള്ളവർ . അതല്ലെങ്കിൽ ഇനി ഒരു തെരഞ്ഞെടുപ്പ് 2029 ൽ മാത്രമേ ഉള്ളൂവെന്ന് വ്യക്തമായി അറിയുന്ന കെജ്രിവാൾ എന്തുകൊണ്ടാണ് രാജ്യത്ത് ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് പറഞ്ഞത്.

ഇത്തരം സംശയങ്ങൾ അസ്ഥാനത്തല്ലെന്ന് ഊട്ടിയുറപ്പിക്കുകയാണ് ഇന്ന് നടക്കുന്ന കലാപങ്ങൾ. മോദി സർക്കാർ ഉടൻ താഴെയിറങ്ങുമെന്ന് പറഞ്ഞവരിൽ മമതയും,രാഹുലുമുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ നടക്കുന്ന കലാപങ്ങൾ ആസൂത്രിതമാണെന്നും, അതിനു പിന്തുണ നൽകി എത്തിയവരുടെ ലക്ഷ്യവും വ്യക്തമാണ്.

 

 



By admin