
തിരുവനന്തപുരം: 2026 കലണ്ടർ വർഷത്തിലെ പൊതു അവധി ദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് കേരള സർക്കാർ. സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ ഓഫിസുകൾക്കും അവധി ബാധകമാണ്. റിപ്പബ്ലിക് ദിനം, വിഷു, മെയ് ദിനം, സ്വാതന്ത്ര്യദിനം, ഓണ അവധികൾ, ഗാന്ധി ജയന്തി, ക്രിസ്‌മസ്, ശ്രീകൃഷ്‌ണ ജയന്തി തുടങ്ങിയവയെല്ലാം പട്ടികപ്പെടുത്തിയിട്ടുണ്ട്. 2026-ൽ ജോലി സമയക്രമങ്ങളും ഔദ്യോഗിക പ്രവർത്തനങ്ങളും ക്രമീകരിക്കാൻ ഇത് സഹായകമാവും.
ചന്ദ്രന്റെ സ്ഥാനമാറ്റത്തെ അടിസ്ഥാനപ്പെടുത്തി ആചരിക്കുന്ന ഈദ്-ഉൽ-ഫിത്തർ, ബക്രീദ്, മുഹറം, നബിദിനം തുടങ്ങിയ ദിനങ്ങളിൽ മാറ്റം വന്നേക്കാം. എല്ലാ ഇംഗ്ലീഷ് മാസത്തിലെയും എല്ലാ ഞായറാഴ്‌ചകളും രണ്ടാം ശനിയാഴ്‌ചകളും അവധി ദിനമായിരിക്കും.
2026 ലെ അവധി ദിനങ്ങള്‍ ഇവയൊക്കെ

കേരള സർക്കാർ നിയന്ത്രിത അവധി ദിനങ്ങൾ

ഹോളി കാരണം ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാന സർക്കാർ ഓഫിസുകൾക്കും 04-03-2026 (ബുധൻ) അവധിയായിരിക്കും. ഈ ദിവസങ്ങളിൽ തുറന്നിരിക്കുന്ന ബാങ്ക് ശാഖകൾക്ക് അവധി ബാധകമായിരിക്കും.