
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് യാത്രാ സംവിധാനമായ കൊച്ചി മെട്രോ ട്രെയിന്‍, ഇലക്ട്രിക് ഫീഡര്‍ ബസ്, കൊച്ചി വാട്ടര്‍ മെട്രോ എന്നിവയില്‍ പുതുവര്‍ഷത്തലേന്നും പുലര്‍ച്ചയിലും യാത്രക്കാരായത്1,61,683 പേര്‍.പുലര്‍ച്ചെ രണ്ടു വരെ സര്‍വീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനില്‍ 1,39,766 പേരാണ് യാത്ര ചെയ്തത്.
പുലര്‍ച്ചെ നാല് മണി വരെ സര്‍വീസ് നടത്തിയ ഇലക്ട്രിക് ഫീഡര്‍ ബസില്‍ 6817 പേരാണ് സഞ്ചരിച്ചത്. വാട്ടര്‍ മെട്രോയില്‍ 15,000 പേരും യാത്ര ചെയ്തു. ഡിസംബര്‍ 31ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ ട്രെയിന്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു.
സുരക്ഷിതവും കൃത്യതയുമാര്‍ന്ന മെട്രോ സേവനം പുതുവര്‍ഷാഘോഷത്തിരക്ക് ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ജില്ലാ ഭരണകൂടത്തിനും പൊലീസിനും ഏറെ സഹായകമായി.