• Wed. Dec 31st, 2025

24×7 Live News

Apdin News

പുതുവർഷത്തെ വരവേറ്റ് ലോകം; 2026 ആദ്യം പിറന്നത് കിരിബാത്തിയിൽ, തൊട്ടുപിന്നാലെ ന്യൂസിലാൻഡിലെ ചാറ്റം ദ്വീപിൽ

Byadmin

Dec 31, 2025



താരാവ: പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ ചെറുദ്വീപ് രാജ്യമായ കിരിബാത്തിയിലാണ് പുതുവർഷം ആദ്യം എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തിയിൽ പുതുവർഷമെത്തിയത്. പസഫിക് സമുദ്രത്തിന്റെ 3.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ദ്വീപാണ് 33 അറ്റോളുകൾ ചേർന്ന കിരിബാത്തി. ഏകദേശം 1,16,000 ആണ് ഇവിടുത്തെ ജനസംഖ്യ.

കിരിബാത്തിക്ക് പിന്നാലെ ചെറിയ സമയവ്യത്യാസത്തിൽ ന്യൂസിലാൻഡിലെ ചാറ്റം ദ്വീപിലും പുതുവർഷമെത്തി. ഇന്ത്യൻ സമയം മൂന്നേ മുക്കാലോടെയാണ് ചാറ്റം ദ്വീപിൽ പുതുവർഷം എത്തിയത്. കിരിബാത്തിക്ക് തൊട്ടുപിന്നാലെ തന്നെ സമോവ, ടോംഗ, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും പുതുവർഷമെത്തി. ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് ഇന്ത്യയിൽ പുതുവർഷം പിറക്കുക. ഏറ്റവും അവസാനം പുതുവർഷം എത്തുന്നത് യുഎസിലെ സ്ഥലങ്ങളിലാണ്. ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ് 2026 അവസാനമായെത്തുക.

അമേരിക്കയ്‌ക്ക് അടുത്തുള്ള ജനവാസ ദ്വീപുകളായ ഹൗലാൻഡ്, സമോവ എന്നിവിടങ്ങളിലാകും അവസാനം പുതുവർഷമെത്തുക.

By admin