കോട്ടയം: നാടുവാഴിത്ത കാലത്തെ പുരുഷാധിപത്യത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ പുരുഷനെന്ന് കവിയും കോളേജ് അധ്യാപകനുമായിരുന്ന കെ ജി ശങ്കരപ്പിള്ള. അയാള്‍ മാറിയേ പറ്റൂ. കുടുംബം ഹിംസാകേന്ദ്രങ്ങള്‍ ആണെന്ന് സ്ത്രീകള്‍ തിരിച്ചറിയുന്നു. പുരുഷന്‍ സുഖമായി ചാരിയിരിക്കുകയാണ് . അത് വീടുകള്‍ക്കകത്തുണ്ടായിരുന്ന അധികാരഘടനയുടെ പ്രശ്‌നമാണ്. അതിനോട് സ്വാഭാവികമായി വിയോജിപ്പുകള്‍ വരികയാണ് . ഇനി കുടുംബത്തിന്റെ പുതിയ രൂപം വരും. ആണ്‍ പെണ്‍ സൗഹൃദങ്ങളില്‍ മാറ്റം വന്നതുപോലെ കുടുംബം എന്ന വ്യവസ്ഥയിലും ആ രീതിയില്‍ മാറ്റം വരുമെന്ന് അദ്ദേഹം ഒരു മാധ്യമത്തില്‍ പുതിയ നൂറ്റാണ്ടിനെ കുറിച്ചുള്ള ചര്‍ച്ചയ്‌ക്കിടെ അഭിപ്രായപ്പെട്ടു.
എന്നാല്‍ ശങ്കരപ്പിള്ള സ്വന്തം കുടുംബ പശ്ചാത്തലം വച്ചാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തുന്നതെന്നും മാറിയ കുടുംബബന്ധങ്ങളെ അദ്ദേഹം മനസ്സിലാക്കിയില്ലെന്നുമുള്ള ആക്ഷേപം ഇതോടെ ഉയരുന്നു. ഈ ആരോപണം ശരിവയ്‌ക്കുന്ന തരത്തിലാണ് ചര്‍ച്ചയില്‍ അദ്ദേഹം തുടര്‍ന്ന് പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍. പല നിഗമനങ്ങളിലും എത്താന്‍ അദ്ദേഹം സ്വന്തം കുടുംബാംഗങ്ങളെയാണ് ഉദാഹരിക്കുന്നത്. സ്വന്തം പേരക്കുട്ടിയുടെ നിലപാടുകളെയും പെരുമാറ്റുകളെയും വിലയിരുത്തി അദ്ദേഹം ചില കാഴ്ചപ്പാടുകളും മുന്നോട്ടുവെക്കുന്നുണ്ട്. മറ്റ് കുടുംബാംഗങ്ങളെക്കുറിച്ചും ഇത്തരത്തില്‍ ഉദാഹരിക്കുന്നു.
കെ ജി ശങ്കരപ്പിള്ള വിലയിരുത്തുന്ന അത്രയും പുരുഷ കേന്ദ്രീകൃതമല്ല പുതിയ കാലത്തെ കുടുംബം എന്നത് അദ്ദേഹം തിരിച്ചറിയുന്നില്ല എന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന ന്യൂനത. അത്രമേല്‍ തുല്യമല്ലെങ്കില്‍ പോലും സ്ത്രീയും പുരുഷനും സഹവര്‍ത്തിക്കുന്ന സ്ഥാപനമായി കുടുംബം മാറിക്കൊണ്ടിരിക്കുകയാണ് .ശങ്കരപ്പിള്ള പറയുന്നതുപോലെ കുടുംബത്തെ ഹിംസാകേന്ദ്രമായി ഭൂരിപക്ഷം സ്ത്രീകള്‍ കാണുന്നില്ലെന്നും യാഥാര്‍ത്ഥ്യമാണ്. സുഖമായി ചാരി ഇരിക്കുന്ന പുരുഷന്മാരുടെ തലമുറ അസ്തമിച്ച വിവരം ശങ്കരപ്പിള്ള മനസ്സിലാകാതെ പോയി എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.