• Mon. Apr 21st, 2025

24×7 Live News

Apdin News

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

Byadmin

Apr 21, 2025



ഇപ്പോള്‍ മിക്കാവാറും വീടുകളിൽ പൂജാമുറി ഉണ്ടാകും. വീടില്‍ ഐശ്വര്യവും ശാന്തിയും നിറയുന്നതിനു മാത്രമല്ല, ശാന്തമായിരുന്നു പ്രാര്‍ത്ഥിയ്‌ക്കുന്നതിനു കൂടി ഇത് ഏറെ അത്യാവശ്യമാണ്. വീട്ടിലെ പൂജാമുറിയും പൂജകളും കൃത്യമായ ഫലം തരണമെങ്കില്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

എപ്പോഴും പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നും പ്രാര്‍ത്ഥിയ്‌ക്കുന്ന വിധത്തില്‍ വേണം പൂജാമുറി പണിയാൻ. അതായത് കിഴക്കോട്ടഭിമുഖമായി വേണം പൂജാമുറി. മാത്രമല്ല ഇവിടെ ഏറെ വലിപ്പമുള്ള വിഗ്രഹങ്ങള്‍ വയ്‌ക്കരുത്. പ്രത്യേകിച്ചു ശിവലിംഗം വയ്‌ക്കുകയാണെങ്കില്‍ തള്ളവിരലിന്റെ വലിപ്പത്തേക്കാള്‍ വലുതായി വയ്‌ക്കരുത്.

സൂര്യപ്രകാശം ഏതെങ്കിലും ഒരു നേരത്തെങ്കിലും പൂജാമുറിയില്‍ പതിയ്‌ക്കണം. നല്ല കാറ്റും വെളിച്ചവും വരുന്ന രീതിയില്‍ വേണം പണിയാന്‍. സൂര്യരശ്മികള്‍ പൂജാമുറിയില്‍ നേരിട്ടു പതിയ്‌ക്കുന്ന വീടുകളില്‍ നെഗറ്റീവ് ഊര്‍ജമുണ്ടാകില്ല. പഴയ പൂക്കളോ, കൃത്രിമപൂക്കളോ പഴയ വെള്ളമോ പൂജാമുറിയില്‍ ഉപയോഗിയ്‌ക്കരുത്. എന്നാല്‍ തുളസിയും ഗംഗാജലവും ഇത്തരത്തിലുള്ളതാണെങ്കിലും ഉപയോഗിയ്‌ക്കാം.

മണപ്പിച്ചതോ നല്ലതല്ലാത്തതോ ആയ പുഷ്പങ്ങള്‍ പൂജാമുറിയില്‍ ഉപയോഗിയ്‌ക്കരുത്. ഇത് ഏറെ ദോഷം വരുത്തും. മരിച്ചവരുടെയോ കാരണവന്മാരുടേയോ ചിത്രങ്ങള്‍ പൂജാമുറിയില്‍ സൂക്ഷിയ്‌ക്കരുത്. ഇവ എപ്പോഴും തെക്കുഭാഗത്തു മാത്രം സൂക്ഷിയ്‌ക്കുക. പൂജാമുറിയ്‌ക്കു സമീപത്തായി യാതൊരു കാരണവശാലും ബാത്‌റൂം പാടില്ല. പൂജാമുറിയില്‍ ഇരുന്നു പ്രാര്‍ത്ഥിയ്‌ക്കാനുള്ളത്ര സ്ഥലമെങ്കിലും വേണം. കോണിപ്പടിയ്‌ക്കു താഴെ പൂജ മുറി നന്നല്ല.

By admin