• Sat. Oct 12th, 2024

24×7 Live News

Apdin News

പൂജയ്‌ക്ക് വച്ചിരുന്ന റമ്പൂട്ടാന്‍ പഴം വിഴുങ്ങിയ കുഞ്ഞ് മരിച്ചു

Byadmin

Oct 12, 2024


തിരുവനന്തപുരം: വീട്ടില്‍ പൂജയ്‌ക്ക് വച്ചിരുന്ന റമ്പൂട്ടാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. കരവാരം സ്വദേശി അനേഷ് സുധാകരന്റെ മകന്‍ ആദവ് ( അഞ്ച് മാസം)ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പൂജയ്‌ക്ക് വച്ചിരുന്ന റമ്പൂട്ടാന്‍ പുറംതോടോടെ കുഞ്ഞ് വിഴുങ്ങി. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിഴുങ്ങിയ റമ്പൂട്ടാന്‍ പുറത്തെടുത്തു.

എന്നാല്‍ ശ്വാസം ലഭിക്കാതെ വന്നതോടെ പിന്നീട് എസ്എടി ആശുപത്രിയിലും എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.



By admin