പാലക്കാട്: പൂജ അവധിയിൽ മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ. ട്രെയിൻ നമ്പർ 06065 മംഗളൂരു സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും.
ഒക്ടോബർ മൂന്ന് ഉച്ചകഴിഞ്ഞ് 3.15നാണ് മംഗളൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെടുക. ഒക്ടോബർ നാല് പുലർച്ചെ 3.50ന് ട്രെയിൻ തിരുവനന്തപുരത്തെത്തും. ട്രെയിൻ നമ്പർ 06065 തിരികെ തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരു സെൻട്രലിലേക്ക് സർവീസ് നടത്തും. ഒക്ടോബർ നാല് രാവിലെ 6.15ന് പുറപ്പെടുന്ന ട്രെയിൻ അന്ന് രാത്രി എട്ട് മണിക്ക് മംഗളൂരു സെൻട്രലിലെത്തും. കോട്ടയം വഴിയാണ് സർവീസ്. എല്ലാ പ്രധാന സ്റ്റേഷനുകളിലും ട്രെയിന് സ്റ്റോപ്പുകളുണ്ട്.
മംഗളൂരുവിൽ നിന്ന് ഹസ്രത് നിസാമുദ്ദീൻ വരെ പോകുന്ന മറ്റൊരു സ്പെഷ്യൽ ട്രെയിനും ഉണ്ട്. 06007 ആണ് ട്രെയിൻ നമ്പർ. ഒക്ടോബർ അഞ്ച് ഉച്ചകഴിഞ്ഞ് 3.15നാണ് മംഗളൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെടുക. ഈ ട്രെയിന് തിരികെ സർവീസ് ഇല്ല. ഈ രണ്ട് ട്രെയിനുകൾക്കുള്ള റിസർവേഷൻ ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു.