തൃശൂര്‍: വേനല്‍ കത്തിക്കാളുന്നതോടെ പൂരലഹരി കത്തിക്കാളുകയാണ്. പക്ഷെ പൂരപ്ഫറമ്പില്‍ മോഷ്ടാക്കള്‍ പുതുരൂപത്തില്‍ എത്തുന്നു. തൃശൂർ ജില്ലയിലെ അത്താണിയിൽ ക്ഷേത്രത്തിലെ പൂരത്തിനിടെ വയോധികയുടെ സ്വർണ്ണമാല കവർന്ന് രണ്ട് യുവതികൾ. വെള്ള ചുരിദാറും പച്ച ഷാളുമിട്ട ഒരു യുവതിയും പർപ്പിൾ കളറിലുള്ള സാരി ധരിച്ച ഒരു സ്ത്രീയും ചേര്‍ന്ന് മോഷണത്തിന് തെരഞ്ഞെടുത്തത് 74 കാരിയായ വൃദ്ധയെ. അത്താണി: കുറ്റിയങ്കാവ് പൂരത്തിരക്കിനിടയിലാണ് സംഭവം.
പക്ഷെ മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. രണ്ട് യുവതികള്‍ വയോധികയുടെ അടുത്തെത്തുന്നതും ഇവരെ വളഞ്ഞ് പിന്നിൽ നിന്നും മാല പൊട്ടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പക്ഷെ വൃദ്ധ തന്റെ മാല മോഷണം പോയത് അറിയുന്നത് ഏറെ സമയത്തിന് ശേഷം. ക്ഷേത്രത്തിലെത്തിയ മുണ്ടത്തിക്കോട് മാരാത്ത് കമലാക്ഷി(74) ക്ഷേത്രനടയിൽ പ്രസാദം വാങ്ങാനായി നിക്കുമ്പോഴാണ് സംഭവം. നിരവധി പേർ ചുറ്റിലുമുണ്ടായിരുന്ന സമയത്തായിരുന്നു സ്ത്രീകൾ വിദഗ്ധമായി മാല മോഷ്ടിച്ചത്. പിന്നീട് ക്ഷേത്രത്തിലെ പ്രസാദം വാങ്ങി ഈ രണ്ട് യുവതികള്‍ ഒന്നുമറിയാത്ത മട്ടില്‍ തിരിച്ച് പോകുന്നതും കാണാം.
കമലാക്ഷി. ക്ഷേത്ര ദർശനം നടത്തുന്നതിനിടെയാണ് തന്റെ സ്വർണ്ണമാല കാണാനില്ലെന്ന് മനസിലാക്കിയത്. ക്ഷേത്ര പരിസരത്ത് തെരച്ചിൽ നടത്തിയെങ്കിലും മാല കിട്ടിയില്ല. ഇതോടെ കമലാക്ഷി വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെത്തിയ രണ്ട് സ്ത്രീകൾ വയോധികയെ വളഞ്ഞ് മാല പൊട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായത്. മോഷണം നടത്തിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.