ഖലീഫയുടെ പരാജയത്തിന് ശേഷം ഒരു വിജയം നേടാന്‍ പൃഥ്വിരാജ് ഇക്കുറി എത്തുന്നത് ഹിന്ദി സിനിമയുമായി. ഒരു പൊലീസ് വേഷത്തില്‍ എത്തുന്ന പൃഥ്വിരാജിന്റെ നായിക ആരെന്നോ? സാക്ഷാല്‍ കരീന കപൂര്‍. മേഘ്ന ഗുല്‍സാർ ആണ് സംവിധാനം ചെയ്ത സിനിമ. യഥാർത്ഥ സംഭവങ്ങളില്‍നിന്ന് കോര്‍ത്തെടുത്തതാണ്.
ദയ്റ എന്ന് പേരിട്ട സിനിമയുടെ ട്രെയിലര്‍ എത്തി. ഇതിന് നല്ല അഭിനന്ദനങ്ങള്‍ വരുന്നതോടെ പൃഥ്വിരാജ് പ്രതീക്ഷയിലാണ്. ബലാത്സംഗം, എൻകൗണ്ടർ, പ്രായപൂർത്തിയാകാത്ത പ്രതികള്‍ തുടങ്ങിയ കഥാതന്തുവിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
ഡിസിപി രമണ്‍ കുമാറായി പൃഥ്വിരാജും ഡിസിപി അജൂണി കൊഹ്‌ലിയായി കരീനകപൂറും ഒരു കേസില്‍ രണ്ട് ഭാഗത്ത് നിന്ന് ഏറ്റുമുട്ടുകയാണ്. പക്ഷെ പിന്നീട് ഇവര്‍ കൈകോര്‍ക്കുകയാണ്.
മേഘ്‌ന ഗുല്‍സാർ, സിമ അഗർവാള്‍, യാഷ് കേശ്‌വാനി എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. സൗരഭ് ഗോസ്വാമിയാണ് ഛായാഗ്രാഹകൻ. ചാരു ശ്രീ റോയ് ആണ് എഡിറ്റിംഗ് നിർവഹിച്ചത്.ഈ സിനിമ ഉയര്‍ത്തുന്ന നിരവധിയായ ചോദ്യങ്ങള്‍ക്ക് പ്രേക്ഷകര്‍ തന്നെ ഉത്തരം കണ്ടെത്താനാണ് പറയുന്നത്.