പെഗാസസ് ഉന്നമിട്ടവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്. പെഗാസസ് ഇന്ത്യയില്‍ നിന്നും ചോര്‍ത്തിയത് നൂറോളം പേരുടെ വിവരങ്ങളാണ്. വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി വാട്‌സ്ആപ്പ് കമ്പനിയും പെഗാസസ് നിര്‍മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പും അമേരിക്കയില്‍ നടത്തുന്ന നിയമപോരാട്ടത്തിനിടയിലാണ് ഇന്ത്യയില്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ എണ്ണം പുറത്ത് വന്നത്.
2021 ജൂലൈയില്‍ വിവിധ മാധ്യമ സംഘടനകളുടെയും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും ഒരു സംഘം നടത്തിയ അന്വേഷണത്തില്‍, ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരേയും ആക്ടിവിസ്റ്റുകളേയും രാഷ്ട്രീയക്കാരേയും നിരീക്ഷിക്കുന്നതിനായി ഇസ്രാഈല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.