ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ രണ്ട് രൂപ വര്‍ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഒരിയ്‌ക്കലും സാധാരണക്കാരെ ബാധിക്കില്ല. പെട്രോള്‍ ബങ്കില്‍ നിന്നും പഴയ തുകയ്‌ക്ക് തന്നെയാണ് പെട്രോളും ഡീസലും ലഭിക്കുക.
പകരം ഈ തീരുമാനം ബാധിക്കുക പൊതുമേഖല പെട്രോളിയം കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ബിപിസിഎല്‍, എച്ച് പി സിഎല്‍ എന്നീ കമ്പനികളുടെ ലാഭത്തെ മാത്രമാണ്. ഈ തുക പകരം കേന്ദ്രസര്‍ക്കാരിന് ലഭിക്കും. ഏതെങ്കിലും ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് ഈ തുക ചെലവഴിക്കാമെന്നതാണ് കണക്ക് കൂട്ടല്‍.
മോദിയുടെ ധനതത്വശാസ്ത്രത്തെ സാമ്പത്തിക വിദഗ്ധര്‍ പേരിട്ട് വിളിക്കുന്നത് മോദിനോമിക്സ് എന്നാണ്. മോദിയുടെ ധനതത്വശാസ്ത്രം സാധാരണക്കാരെ കൊള്ളയടിക്കാതെ എങ്ങിനെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുക എന്നതാണ്. ആ സിദ്ധാന്തം തന്നെയാണ് പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ രണ്ട് രൂപ വര്‍ധിപ്പിച്ചതിലും പ്രതിഫലിക്കുന്നത്. സാധാരണക്കാരുടെ പോക്കറ്റില്‍ കയ്യിടാതെ തന്നെ സര്‍ക്കാരിന്റെ വരുമാനം കൂട്ടാനുള്ള ഒരു പൊടിക്കൈ. ഇപ്പോഴും അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കാതെ നിലകൊള്ളുകയാണ്. ഇനി അത് വര്‍ധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ വില വര്‍ധിപ്പിക്കൂ. മെയ് 2022നാണ് ഏറ്റവുമൊടുവില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്.