• Wed. Jan 15th, 2025

24×7 Live News

Apdin News

പെണ്‍സുഹൃത്തിനെ ചൊല്ലി സുഹൃദ് സംഘങ്ങള്‍ തമ്മിലടിച്ചു; 5 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്

Byadmin

Jan 14, 2025


കൊച്ചി:പെണ്‍സുഹൃത്തിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ സുഹൃദ് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കളമശേരിയിലെ അപ്പാര്‍ട്‌മെന്റില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ വിദ്യാര്‍ത്ഥികളെ സുഹൃത്തായ വിദ്യാര്‍ത്ഥിയുള്‍പ്പെട്ട സംഘം ആക്രമിക്കുകയായിരുന്നു.

കാസര്‍കോഡ് സ്വദേശികളായ ഷാസില്‍ (21), അജിനാസ്, സൈഫുദ്ദീന്‍, മിഷാല്‍ , അഫ്‌സല്‍ എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.15 ഓടെ സീപോര്‍ട്ട് എയര്‍ പോര്‍ട്ട്‌റോഡിന് സമീപം കൈപ്പടമുഗളില്‍ അഫ്‌സല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്‌മെന്റിലാണ് അക്രമം നടന്നത്.ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥികളുടെ സുഹൃത്തായ ദേവാനന്ദും കണ്ടാലറിയാവുന്ന നാല് പേരും ചേര്‍ന്നാണ് ആക്രമിച്ചത്.

കമ്പി വടിയും മാരകായുധങ്ങളുമായി അപ്പാര്‍ട്ട്‌മെന്റിലെ വാതില്‍ പൊളിച്ചാണ് ആക്രമിസംഘം അകത്ത് കയറിയത്.ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരും ചികിത്സയിലാണ്.

കൊലപാതക ശ്രമം അടക്കം വകുപ്പുകള്‍ ചുമത്തി കളമശേരി പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മംഗലാപുരം കോളജിലെ വിദ്യാര്‍ത്ഥികളായ ഇവര്‍ എറണാകുളത്ത് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ എത്തിയവരാണ്.



By admin