കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി എ. പീതാംബരന് പരോള്‍. കുടംബാംഗങ്ങള്‍ക്ക് അസുഖമായതിനാല്‍ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പീതാംബരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയോടെ ഒരുമാസത്തേക്കാണ് പരോള്‍ അനുവദിച്ചത്. രണ്ടാം പ്രതി സജി സി.ജോര്‍ജ്, ഏഴാം പ്രതി എ.അശ്വിന്‍ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം പരോള്‍ ലഭിച്ചിരുന്നു.
അഞ്ചാം പ്രതി ഗിജിന്‍ ഗംഗാധരനും പതിനഞ്ചാം പ്രതി വിഷ്ണു സുരയും പരോളിനായി അപേക്ഷിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
അതേസമയം, ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രതികരിച്ചു.2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്.