കോട്ടയം : പെരുവയില്‍ സ്‌കൂട്ടര്‍ യാത്രക്കാരി ശ്രീലേഖ ശ്രീകുമാര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. മദ്യപിച്ച് വാഹനമോടിച്ച് നിരപരാധിയുടെ മരണത്തിനിടയാക്കിയ മൂര്‍ക്കാട്ടിപ്പടി തൂമ്പാചെരണ്ടിയില്‍ മിനുമോന്‍ ലൂക്കോസ് ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അപകട സമയത്ത് മദ്യ ലഹരിയിലായിരുന്ന മിനുമോനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് വെള്ളൂര്‍ പോലീസ് കേസെടുത്തിരുന്നു. പെരുവ കടുത്തുരുത്തി റോഡില്‍ തിങ്കളാഴ്ചയായിരുന്നു അപകടം. പെരുവ കാരിക്കോട് ഐശ്വര്യയില്‍ അഡ്വ. എ.ആര്‍. ശ്രീകുമാറിന്റെ ഭാര്യ ശ്രീലേഖയും സഹോദരി ശ്രീജയും അറുനൂറ്റിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് പോകവെ സ്‌കൂട്ടറിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.