
തൊടുപുഴ : കൂൺകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ആലക്കോട് സർവീസ് സഹകരണ ബാങ്കിന്റെ അഭിമുഖ്യത്തിൽ നടന്ന സെമിനാർ ശ്രദ്ധേയമായി. ക്ലാസിനെത്തിയ എല്ലാവർക്കും കൂൺകൃഷി ചെയ്യുന്നതിന് ആവശ്യമായ വിത്തും പെല്ലറ്റും ഉൾപ്പെടെയുള്ള സാധനങ്ങൾ സൗജന്യമായി വിതരണം ചെയ്തുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ബാങ്ക് പ്രസിഡൻറ് തോമസ് മാത്യു കക്കുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫസർ സണ്ണി ജോസഫ് ക്ലാസ് നയിച്ചു. ബാങ്ക് ബോർഡ് മെമ്പർ റാണി ജോമോൻ ബാങ്ക് സെക്രട്ടറി ഷിന്റോ ജോസ് അസിസ്റ്റൻറ് സെക്രട്ടറി ജിംസൺ ജോസ് ബാങ്ക് ജീവനക്കാരായ അരുൺ ജേക്കബ് ജസ്റ്റിൻ പോൾ തുടങ്ങിയവർ പങ്കെടുത്തു.