• Wed. Oct 8th, 2025

24×7 Live News

Apdin News

പെർഫ്യൂമുകളും ബോഡി സ്പ്രേകളും സ്ഥിരമായി ഉപയോഗിക്കുന്നത് അർബുദസാധ്യത കൂട്ടും

Byadmin

Oct 8, 2025

പെർഫ്യൂമുകളുടെയും ബോഡി സ്പ്രേകളുടെയും പതിവായ ഉപയോഗം സ്ത്രീകളിൽ സ്തനാർബുദ സാധ്യത വർധിപ്പിക്കുമെന്ന് ഡോ. കുനാൽ സൂദിന്റെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധനായ ഡോക്ടറാണ് അദ്ദേഹം. പെർഫ്യൂമുകളോ, ബോഡി മിസ്റ്റുകളോ, ഡിയോഡറന്റുകളോ സ്ഥിരമായി ഉപയോഗിച്ചാൽ അത് ഹോർമോണുകളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് അദ്ദേഹം പറയുന്നത്.

സുഗന്ധമുള്ള ഉൽപ്പന്നങ്ങളിൽ അടങ്ങിയിട്ടുള്ള ആൽഡിഹൈഡുകൾ, പാരബെനുകൾ, അലുമിനിയം തുടങ്ങിയവ പ്രശ്നമാണ്. ഇത് ആളുകളിൽ അലർജികൾ, സ്തനാർബുദം, പ്രത്യുത്പാദനപരമായ തകരാറുകൾ (പ്രത്യേകിച്ച് പുരുഷന്മാരിൽ), ചർമത്തിലെ അലർജികൾ, നാഡീവ്യവസ്ഥയ്‌ക്ക് കേടുപാടുകൾ, മൈഗ്രേൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് 2022 ഫെബ്രുവരിയിൽ ‘ജേണൽ ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസ് ആൻഡ് എഞ്ചിനീയറിങി’ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്.

നിലവാരം കുറഞ്ഞ പെർഫ്യൂമുകൾ ഉപയോഗിക്കുന്നതിൽ അപകടമുണ്ടെന്നും ഡോക്ടർ കുനാൽ വ്യക്തമാക്കുന്നു. പല സുഗന്ധദ്രവ്യങ്ങളിലും ശരീരത്തിലെ ഹോർമോൺ സംവിധാനത്തെ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. സാധാരണയായി കാണപ്പെടുന്നവയാണ് ഫ്താലേറ്റുകളും സിന്തറ്റിക് മസ്കുകളും. സുഗന്ധം കൂടുതൽ നേരം നിലനിർത്താൻ സഹായിക്കുന്ന ചില ഘടകങ്ങളെ വന്ധ്യതാ പ്രശ്നങ്ങളുമായും തൈറോയ്ഡ് രോഗവുമായും ബന്ധിപ്പിക്കുന്ന ചില പഠനങ്ങളുണ്ട്. ഈ രാസവസ്തുക്കൾ ശ്വസനത്തിലൂടെയോ വെള്ളത്തിലൂടെയോ ശരീരത്തിൽ പ്രവേശിക്കാം. അവയ്‌ക്ക് ഹോർമോൺ ഉത്പാദനത്തെയും പ്രവർത്തനത്തെയും തടസ്സപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, പെർഫ്യൂമുകൾ മുഴുവനായും ദോഷകരമാണോ എന്ന അനുമാനത്തിലെത്താൻ ഇതിലൂടെ സാധിക്കില്ലെന്നും അതിന് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.

“വിപണിയിലുള്ള സുഗന്ധദ്രവ്യങ്ങൾ പൊതുവെ സുരക്ഷിതമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അവയിലെ ചേരുവകൾ സംബന്ധിച്ച നിയന്ത്രണങ്ങൾ കർശനമല്ല. വ്യാജ ഉൽപ്പന്നങ്ങളിൽ സുരക്ഷിതമാണോയെന്ന് പരീക്ഷിക്കാത്ത രാസവസ്തുക്കളുണ്ടാവാനിടയുണ്ട്. അത് കൂടുതൽ അപകടകരമാകും. വിശ്വസനീയമായ ബ്രാൻഡുകളിൽ നിന്നുള്ള യഥാർഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. സാധ്യമെങ്കിൽ ചേരുവകൾ പരിശോധിക്കുക,” ഡോ. സൂദ് മുന്നറിയിപ്പ് നൽകി.

By admin