പേരാമ്പ്രയിലെ പോലീസ് ഭീകരതയുടെ തെളിവുകൾ പുറത്ത്. യു.ഡി.എഫ് പ്രതിഷേധ പ്രകടനത്തിന് നേരെ ടിയർ സ്‌ഫോടക വസ്തു എറിയുന്ന പോലീസിന്റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്ത് വിട്ടത്. ഇതേ പോലീസാണ് സ്‌ഫോടക വസ്തു എറിഞ്ഞുവെന്ന കുറ്റം ചുമത്തി നിരപരാധികളെ അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. രാത്രി വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പലരെയും അറസ്റ്റ് ചെയ്യുന്നത്. നീ ഷാഫിയുടെ ആളല്ലേടാ എന്ന് ചോദിച്ചായിരുന്നു അറസ്റ്റ്. ടിയർ ഗ്യാസും ഗ്രനേഡും ഉപയോഗിച്ചായിരുന്നു പ്രവർത്തകർക്ക് നേരെയുള്ള പോലീസ് അക്രമം.