• Mon. Feb 16th, 2026

24×7 Live News

Apdin News

പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? ഭാഗ്യം ഉറപ്പ്

Byadmin

Feb 16, 2026



പേര് ഐശ്വര്യം കൊണ്ടുവരുന്നതാണ്. മറ്റുള്ളവരാൽ വിളിക്കപ്പെടുന്ന പേരിന് ഒരു വ്യക്തിയില്‍ ചെലുത്തുന്ന സ്വാധീനം വളരെയധികമാണെന്നാണ് വിശ്വാസം . നാം ഉപയോഗിക്കുന്ന പേരിലെ അക്ഷരങ്ങൾ, സംഖ്യകൾ എന്നിവ ഐശ്വര്യവും ഭാഗ്യങ്ങളും വാരിചൊരിയുന്നതാണ്.

 

A – ഏതു കാര്യത്തിനിറങ്ങിയാലും വിജയം ലഭിക്കുവാനും ജീവിതത്തിൽ കോട്ടം സംഭവിച്ചാൽ ബുദ്ധിശക്തി അതിനെ തടുത്തു നിർത്തി ഭാഗ്യവാൻ ആക്കും.ഉന്നതിയിലേക്ക് നയിക്കുകയും മേലോട്ട് ഉയർത്തുകയും വലിയ ജ്ഞാനിയാക്കുകയും ചെയ്യുന്ന അക്ഷരം. പുതിയ പദ്ധതികൾ കണ്ടുപിടിക്കാനും കർമ്മപുരോഗതി ഉണ്ടാക്കുകയും വലിയൊരു ഭരണാധികാരി ആക്കിത്തീർക്കുകയും വലിയ ബുദ്ധിയുള്ള വ്യക്തിയാക്കുകയും ചെയ്യും ഈ അക്ഷരം.

H – ഒരിക്കലും ഉലയാത്ത മനോബലം, സമാധാനപരമായ ജീവിതവും ഉയർന്ന ശമ്പളത്തിൽ ഉള്ള ഉദ്യോഗവും, സംഗതികളെ ആലോചിക്കാനുള്ള കഴിവും ഇതിന്റെ പ്രത്യേകതയാണ്. ആത്മാഭിമാനത്തോടെ തലയുയർത്താനുള്ള കഴിവുള്ളവരാണ്. ജീവിതപ്രശ്നങ്ങളുടെ നടുകയത്തിലും ഇവർക്ക് സമനില തെറ്റുകയില്ല.

തടസ്സങ്ങളില്ലാത്ത ജീവിതവും ഫലപ്രദമാക്കേണ്ട പ്രശ്നങ്ങൾ സാധിച്ചെടുക്കുന്നതിനുള്ള അസാമാന്യമായ സാമർഥ്യവും ആപത്ത് മുൻകൂട്ടി കണ്ട് അതിനെ തകർക്കത്തക്കവിധം ജാഗ്രതയും ഇവർക്കുണ്ട്. പരിതസ്ഥിതികളെല്ലാം അനുകൂലമായിരിക്കും. പാഴ്ചിലവും ബലഹീനതയും ഉണ്ടാകുമെങ്കിലും ജീവിതം സന്തോഷകരമായിരിക്കും.

I – ഈശ്വരകടാക്ഷമുള്ള അക്ഷരമായത് കൊണ്ട് ഏതുകാര്യത്തിലിടപെട്ടാലും വിജയം നിശ്ചയം. ലോകത്തെ പിടിച്ചു കുലുക്കാൻ കഴിവുള്ളവരാണ്. മുൻകരുതലും ആത്മവിശ്വാസവും തന്റെ മനസ്സിൽ കണ്ട ലക്ഷ്യത്തിലേക്ക് നിയമപ്രകാരം തന്നെ മറ്റുള്ളവരെയും കൊണ്ടുപോകാനുള്ള കഴിവും ഉള്ളവരാണ്. അക്ഷമയും ധൃതിയും ഇവരുടെ പ്രത്യേകതയാണ്. വികാരം തീവ്രമായിരിക്കും.

മനോധൈര്യവും പെട്ടെന്ന് മറ്റുള്ളവരെ ആകർഷിക്കുവാനും നേതൃത്വവും ആശയഗാംഭീര്യവും പ്രസിദ്ധിയും ഉന്മേഷവും ഇവർക്ക് ലഭിക്കും. സന്തോഷകരമായ ജീവിതവും പണം ബാങ്കിൽ നിക്ഷേപിച്ച് പലിശ കൊണ്ട് സുഖമായി ജീവിക്കുകയും ചെയ്യുന്നവരായിരിക്കും.

K – വച്ചടി വച്ചടി അഭിവൃദ്ധിപ്പെടുന്നവരും ജനങ്ങൾക്കുവേണ്ടി വളരെയധികം നല്ലകാര്യങ്ങൾ ചെയ്ത് നല്ല ജനപ്രീതി നേടുന്നവരും ജനങ്ങൾ പുകഴ്‌ത്തിക്കൊണ്ടിരിക്കുന്നവരുമാണ്.

P – വാഗ്വാദത്തിൽ നല്ല കാര്യങ്ങൾ നേടുകയും പേരും പ്രശസ്തിയും നേടിയെടുക്കുന്നവരുമാണ്. നല്ല പാട്ടുകാരാണ്. അനുസരണാശീലവും സാമർഥ്യവുമുള്ളവരാണ്. വാക്കിലെ ഊർജ്ജസ്വലത കേൾവിക്കാരെ വശീകരിക്കും. അഗാധവും ദൃഢവുമായ മനോനിലയുമുള്ളവരാണ്. ഇവരുടെ രഹസ്യങ്ങൾ മറ്റുള്ളവർക്ക് അറിയാൻ പറ്റുകയില്ല. വിഷമങ്ങള്‍ ആരെയും അറിയിക്കുകയില്ല. ആത്മസംയമനശീലം ഉള്ളവരും നല്ല പ്രാസംഗികരും ആയിരിക്കും. വാദപ്രതിവാദത്തിൽ മറ്റുള്ളവരെ തോൽപിക്കും. കലാസ്വാദകരാണ്.

ഭാവനാസിദ്ധിയും സൗന്ദര്യവും സാമർത്ഥ്യവും ഒത്തിണങ്ങിയവരാണ്. മോശപ്പെട്ട അക്ഷരങ്ങൾ കൂട്ടത്തിൽ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കേണ്ടതാണ്.

 

By admin