![uploads/news/2025/02/763238/k8.jpg](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/763238/k8.jpg?w=640&ssl=1)
ചാരുംമൂട്: പേവിഷ ബാധയേറ്റു ഗുരുതരാവസ്‌ഥയില്‍ കഴിഞ്ഞിരുന്ന നാലാംക്ല ാസ് വിദ്യാര്‍ഥി മരണമടഞ്ഞു. ചാരുംമൂട് പേരൂര്‍ക്കാരാണ്‍മ സബിതാ നിവാസില്‍ ബിനില്‍-ഷീജ ദമ്പതികളുടെ മകന്‍ സാവന്‍ ബി. കൃഷ്‌ണ(9)യാണ് മരണമടഞ്ഞത്. തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ഇന്നലെ വൈകിട്ടാണ് അന്ത്യം.പറയംകുളത്തുള്ള സ്‌കൂളിലെ നാലാംക്ല ാസ് വിദ്യാര്‍ഥിയായിരുന്നു. മൂന്നു മാസം മുമ്പ് കുട്ടി സൈക്കിളില്‍ വരുമ്പോള്‍ തെരുവുനായ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഈ സമയം കുട്ടി വീഴുകയും നായ ഓടിപ്പോവുകയും ചെയ്‌തു. കുട്ടിയുടെ ദേഹത്തു നായ കടിച്ചതിന്റെ പാടുകളുമില്ലായിരുന്നു. പട്ടി ചാടി വീണ വിവരം കുട്ടി വീട്ടുകാരോടു പറഞ്ഞിരുന്നില്ല. ഒരാഴ്‌ച മുമ്പു കുട്ടിക്കു പനിയും വിറയലുമുണ്ടായതോടെ അടൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്‌ഥിരീകരിച്ചത്. അതിനിടെ, കുട്ടി വെള്ളം കാണുമ്പോള്‍ ഭയം കാട്ടുകയും ചെയ്‌തു. നായ അക്രമിക്കാന്‍ ശ്രമിച്ച സമയം അതിന്റെ നഖമോ മറ്റോ ശരീരത്തു കൊണ്ടതാകാമെന്നാണ് നിഗമനം. കുട്ടി ചികിത്സയിലാണെന്നറിഞ്ഞ്, വിദേശത്തായിരുന്ന പിതാവ് നാട്ടിലെത്തിയിരുന്നു. സാന്‍വിയാണ് സഹോദരി.