കളമശേരിയില്‍ പൊതുനിരത്തില്‍ തള്ളിയ മാലിന്യം വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികള്‍. പതിനെട്ടാം വാര്‍ഡിലെ റോഡരികില്‍ മൂന്ന് ചാക്ക് മാലിന്യം കണ്ടെത്തിയത്. തൃക്കാകരയില്‍ താമസിക്കുന്നയാളാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. നഗരസഭയുടെ ശുചീകരണ വിഭാഗത്തിലെ ജീവനക്കാര്‍ ജോലിക്ക് എത്തിയപ്പോള്‍ ചാക്ക് കാണുകയും തുറന്ന് പരിശോധിക്കുകയുമായിരുന്നു.
മാലിന്യത്തില്‍ നിന്നും വിലാസം കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ കയ്യിലാണ് മാലിന്യം കൊടുത്തുവിട്ടതെന്നും ഇയാള്‍ മാലിന്യം വഴിയില്‍ കളയുകയായിരുന്നുവെന്നാണ് വീട്ടുടമയുടെ മൊഴി. മുനിസിപ്പല്‍ നിയമപ്രകാരം 15000 രൂപ പിഴ ഈടാക്കുകയും കര്‍ശന താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. പൊതുനിരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് കൗണ്‍സിലിന്റെ നിര്‍ദേശം.