• Sat. Aug 23rd, 2025

24×7 Live News

Apdin News

പൊതുപണം ദുരുപയോഗം ചെയ്ത കേസ്: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ റിമാന്‍ഡില്‍

Byadmin

Aug 22, 2025



കൊളംബോ:അഴിമതി കേസില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ റിമാന്‍ഡില്‍.പൊതുപണം ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് റനില്‍ വിക്രമസിംഗെ അറസ്റ്റിലായത്.

ചൊവ്വാഴ്ചവരെയാണ് റിമാന്‍ഡ് ചെയ്തത്. മുന്‍ പ്രസിഡന്റ് സിരിസേനയും വിക്രമസിംഗയ്‌ക്കൊപ്പം കോടതി മുറിയിലുണ്ടായിരുന്നു.

ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോയത് പൊതുപണം ദുരുപയോഗം ചെയ്താണെന്ന കേസിലാണ് റനില്‍ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. 2022 മുതല്‍ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിയിരുന്നു റനില്‍ വിക്രമസിംഗെ. പ്രസിഡന്റായിരിക്കെ 2023 സെപ്തംബറില്‍ ഭാര്യ പ്രൊഫസര്‍ മൈത്രിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോകാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചതായി റനില്‍ വിക്രമസിംഗെയ്‌ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.

 

By admin