• Tue. Apr 29th, 2025

24×7 Live News

Apdin News

പൊതുവേദിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി തല്ലാനൊരുങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ: വിവാദം

Byadmin

Apr 29, 2025


ബെംഗളൂരു: പൊതുവേദിയിൽവച്ച് പൊലീസ് ഉദ്യോഗസ്ഥനെ തല്ലാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിലെ ബെൽഗാവിൽ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം. സിദ്ധരാമയ്യ പ്രസം​ഗിക്കാൻ തുടങ്ങവെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് പരിപാടിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് പൊലീസ് സുപ്രണ്ട് (എ.എസ്.പി) നാരായൺ ഭാരമാണിയെ വേദിയിലേക്ക് വിളിച്ചുവരുത്തിയ മുഖ്യമന്ത്രി തല്ലാനായി കൈ ഉയർത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിലക്കയറ്റവുമായി ബന്ധപ്പെട്ട് ബെൽഗാവിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെയാണ് സംഭവം നടന്നത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞെങ്കിലും സദസിൽ കൂടിയിരുന്നു ഇവരിൽ ചിലർ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാണിച്ചു.
വേദിക്ക് സമീപത്തുണ്ടായിരുന്ന ബിജെപി വനിത പ്രവർത്തകർ നടത്തിയ പ്രതിഷേധമാണ് പരിപാടിയിൽ തടസമുണ്ടാക്കിയത്.

അസിസ്റ്റന്റ് പൊലീസ് സുപ്രണ്ട് നാരായൺ ഭാരമാണിയെ തല്ലാനായി സിദ്ധരാമയ്യ കയ്യോങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ജനതാദൾ (സെക്കുലർ) മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം അറിയിച്ചു.

 



By admin