തിരുവനന്തപുരം: 2025-ലെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച 20 അധ്യാപകരെയാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്ററി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നീ വിഭാഗങ്ങളിലെ അധ്യാപകരാണ് അവാര്‍ഡിനര്‍ഹരായത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവ്, മാതൃകാ ക്ലാസ്സുകള്‍, അഭിമുഖത്തിലെ പ്രകടനം എന്നിവ വിലയിരുത്തിക്കൊണ്ടാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബര്‍ 10ന് വൈകുന്നേരം 2.30ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോവര്‍ പ്രൈമറി വിഭാഗത്തില്‍ ബീന ബി. (ഗവ. എല്‍.പി. സ്‌കൂള്‍, പാട്ടത്തില്‍), ബിജു ജോര്‍ജ്ജ് (സെന്റ് തോമസ് എല്‍.പി.എസ്, കോമ്പയാര്‍), സെയ്ത് ഹാഷിം കെ. (വി.എല്‍.പി.എസ്.ടി.എ.യു.പി. സ്‌കൂള്‍, കുന്നുമ്മല്‍), ഉല്ലാസ് കെ. (ഗവ. മുഹമ്മദന്‍സ് എച്ച്.എസ്.എല്‍.പി.എസ്., ആലപ്പുഴ), വനജകുമാരി കെ. (എ.യു.പി സ്‌കൂള്‍ കുറ്റിക്കോല്‍) എന്നിവരും അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ അജിത എസ്. (പ്രബോധിനി യു.പി.എസ്., വക്കം), സജിത്ത് കുമാര്‍ വി.കെ (മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ. യു.പി സ്‌കൂള്‍ മട്ടന്നൂര്‍), സൈജന്‍ ടി. (ഗവ. വി.എച്ച്.എസ്.എസ്., അയ്യന്തോള്‍), അഷ്‌റഫ് മോളയില്‍ (ഗവ. എം.യു.പി.എസ്. അരീക്കോട്), മുഹമ്മദ് മുസ്തഫ ടി.പി (ഗവ. യു.പി സ്‌കൂള്‍ പുറത്തൂര്‍) എന്നിവരും അവാര്‍ഡിന് അര്‍ഹരായി.
സെക്കന്ററി വിഭാഗത്തിന്‍ ഗിരീഷ് പി. (കെ.എ.എച്ച്.എച്ച്.എസ്.എസ്., കോട്ടോപ്പാടം), സജിമോന്‍ വി.പി (സി.കെ. മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോരുത്തോട്), വിന്‍സി വര്‍ഗീസ് (സേക്രട്ട് ഹാര്‍ട്ട് സി.ജി.എച്ച്.എസ്.എസ്, തൃശ്ശൂര്‍), സജിത് കുമാര്‍ പി.എം (ഗവ. എച്ച്.എസ്.എസ്., മമ്പറം), പ്രശാന്ത് എം. (എസ്.ഐ. എച്ച്.എസ്.എസ്., ഉമ്മത്തൂര്‍) എന്നിവരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കൊച്ചനുജന്‍ എന്‍. (ഗവ. എച്ച്.എസ്.എസ്, കുലശേഖരപുരം), സുധീര്‍ എം. (ഗവ. എച്ച്.എസ്.എസ്, കൊടകര), രാധീഷ്‌കുമാര്‍ എന്‍. (എസ്.എന്‍. ട്രസ്റ്റ്‌സ് എച്ച്.എസ്.എസ്, പള്ളിപ്പാടം), നൗഫല്‍. എ (ഗവ. എച്ച്.എസ്.എസ്. കിളിമാനൂര്‍) എന്നിവരും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ബിജു കെ.എസ്. (ഗവ.വി.എച്ച്.എസ്.എസ്., ചോറ്റാനിക്കര), ഷൈനി ജോസഫ് (ടി.ടി.ടി.എം. വി.എച്ച്.എസ്.എസ്., വടശ്ശേരിക്കര), ഷൈജിത്ത് ബി.റ്റി. (ഗവ.വി.എച്ച്.എസ്.എസ്. (ബോയ്‌സ്), കൊട്ടാരക്കര) എന്നിവരും പുരസ്‌കാരത്തിനര്‍ഹരായി.
പുരസ്‌കാര പ്രഖ്യാപനത്തോടൊപ്പം, പൊതുവിദ്യാലയങ്ങളിലെ അധ്യാപകരായ എഴുത്തുകാര്‍ക്കുള്ള പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരവും മന്ത്രി പ്രഖ്യാപിച്ചു. സര്‍ഗാത്മക സാഹിത്യ വിഭാഗത്തില്‍ ഡോ. ടി.കെ അനില്‍കുമാര്‍ (ഗവ. ഗേള്‍സ് എച്ച്.എസ്.എസ്., തലശ്ശേരി), വൈജ്ഞാനിക സാഹിത്യ വിഭാഗത്തില്‍ പ്രകാശന്‍ കരിവള്ളൂര്‍ (ഗവ. യു.പി.എസ്., കോട്ടിക്കുളം), ബാലസാഹിത്യ വിഭാഗത്തില്‍ സുധ തെക്കേമഠം (ജി.ജെ.എച്ച്.എസ്.എസ്., നടുവട്ടം) എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.