• Tue. May 6th, 2025

24×7 Live News

Apdin News

പൊന്നാനിയില്‍ ബിവറേജ് ഔട്ട്‌ലെറ്റിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ 3 പേര്‍ പിടിയില്‍

Byadmin

May 5, 2025


മലപ്പുറം:പൊന്നാനിയില്‍ പുതിയ ബിവറേജ് ഔട്ട്‌ലെറ്റിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ മൂന്ന് പേര്‍ പൊലീസ് പിടിയില്‍. പ്രായപൂര്‍ത്തിയാകാത്തവരാണ് പിടിയിലായവരെല്ലാം.

പൊന്നാനിയില്‍ ചമ്രവട്ടം ജംഗ്ഷനില്‍ ഉണ്ടായിരുന്ന ബിവറേജസ് ഔട്ട് ലെറ്റ് പുഴമ്പ്രത്തേക്ക് മാറ്റിയതില്‍ ജനകീയ പ്രതിഷേധം തുടരവെയാണ് ആക്രമണം. കഴിഞ്ഞ രാത്രിയിലാണ് മൂന്ന് അംഗ സംഘം ബിവറേജ് ഷോപ്പിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞത്. ഔട്ട്‌ലെറ്റിന്റെ മുന്‍വശത്തെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ക്കുകയും സിസിടിവി ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്തു.

ബെവ്കോ മാനേജരുടെ പരാതിയെ തുടര്‍ന്ന് പൊന്നാനി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.പരിസരത്തെ താമസക്കാരാണ് പിടിയിലായത്.



By admin