
കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ സിപിഎം നേതാവ് മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. വി കെ നിഷാദ്, സി വി നന്ദകുമാര്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ വി കെ നിഷാദാണ് മല്‍സരരംഗത്തുള്ളത്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിന്‌റെ പേരില്‍ 2012 ഓഗസ്റ്റ് ഒന്നിന് ഉണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് വാഹനത്തിന് നേരെ ബോംബ് എറിഞ്ഞ കേസിലാണ് ഇരുവരും കുറ്റക്കാരെന്ന് തളിപ്പറമ്പ് അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും.
ഡിവൈഎഫ്ഐയുടെ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമാണ് വി കെ നിഷാദ്. ബിജെപി പ്രവര്‍ത്തകനായ സി. കെ രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് നന്ദകുമാര്‍.